
ഹൃദയത്തില്‍ സൂര്യകാന്തിപ്പൂവുകള്‍
വിരിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു
വിരിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു
മറ്റെല്ലാ പൂവുകളെയും പോലെ
അവ വാടുകയും കൊഴിയുകയും ചെയ്തു.
വേനല്‍, മഞ്ഞ്, കാറ്റ്, മഴ
അവയുടെ നിശ്ചലമായ രൂപം
മനസിലവശേഷിക്കുകയും
കാലപ്പഴക്കത്തില്‍ നിറം
മങ്ങി ഇല്ലാതാവുകയും ചെയ്തു
സന്ധ്യ, രാത്രി, പകല്‍
സന്ധ്യ, രാത്രി, പകല്‍
ചെമ്പകപ്പൂവിന്റ്റെ ഗന്ധമുള്ള ഓരോ കാറ്റും
ഒരു പൂക്കാലത്തിന്റെ ഓര്‍മയാണിപ്പോള്‍
ഓര്‍മയുടെ അളവുകോലില്‍
ഗന്ധത്തിന് നിറങ്ങളേക്കാള്‍ ആയുസ്സു
കൂടുതലാണെന്ന് രേഖപ്പെടുത്തപ്പെട്ടു.
കൂടുതലാണെന്ന് രേഖപ്പെടുത്തപ്പെട്ടു.
കാത്തിരിപ്പ്, ഞാനും നീയുമില്ലാതാവുകയും
നമ്മളില്‍ നമ്മളന്യോന്യം കണ്ടെത്തുകയും
ചെയ്യുമ്പോള്‍
നിന്റെ കണ്ണുകളിലേക്കു
നോക്കി ചോദിക്കണമെനിക്ക്
നമ്മള്‍ കിനാവുകാണുകയായിരുന്നോ ?
5 comments:
"വേനല്‍, മഞ്ഞ്, കാറ്റ്, മഴ - പ്രണയം"
എപ്പോഴൊ കുറിച്ചിട്ട വരികളാണ്.
സ്നേഹത്തോടെ
തുമ്പി.
മഴ,പ്രണയം,സ്വപ്ന ജീവി,സമാനതകള്‍ നിരവധി...
തുമ്പിയേഎനിക്ക് പരിചയമുണ്ടായിരുന്നതുപോലെ..
ഒരുപക്ഷേ തോന്നലാകാം...........
സത്യമാകട്ടേ എന്ന് ആഗ്രഹിക്കുന്നു.....
ഓര്‍മയുടെ അളവുകോലില്‍
ഗന്ധത്തിന് നിറങ്ങളേക്കാള്‍ ആയുസ്സു
കൂടുതലാണെന്ന് രേഖപ്പെടുത്തപ്പെട്ടു.
വളരെ ശരി
പക്ഷെ ഓര്‍ക്കുക "ഓര്‍മ്മകളില്‍ തൂങ്ങിക്കിടന്ന്
സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുമ്പോള്‍
ഇന്നിന്റെ മണ്ണില്‍
നിന്റെ കാല്‍പാടുകള്‍ പതിയുന്നില്ല."
നന്ദി, ശ്രീനിച്ചേട്ടന്‍, വല്യമ്മായി
@ ശ്രീനിച്ചേട്ടന്‍ - :)
@ വല്യമ്മായി - പ്രണയത്തില്‍, നഷ്ടപ്പെടലില്‍ എന്ത് ഇന്നലെ, ഇന്ന് , നാളെ എല്ലാം ഒരുപോലെ
തുമ്പീ,
നന്നായിരിയ്ക്കുന്നു.
ചെറിതായതുകൊണ്ട് പ്രത്യേകിച്ചും.
ആശംസകള്‍ !
ഈ രണ്ടു ചിത്രങ്ങള്‍ തുമ്പി വരച്ചതാണോ ?
അവ ഈ ബ്ലോഗിനൊരലംകാരമാണ്.
Post a Comment